Breaking News

തൃക്കരിപ്പൂർ നിധി ലിമിറ്റഡിൻ്റെ വാർഷിക പൊതുയോഗം നടത്തി.

കേന്ദ്ര ഗവണ്മെന്റ് അംഗീകൃത ധനകാര്യ സ്ഥാപനമായ തൃക്കരിപ്പൂർ നിധി ലിമിറ്റഡിൻ്റെ വാർഷിക പൊതുയോഗം നടത്തി. കൂലേരിയിൽ മുണ്ട്യയിലെ നന്ദനം ഓഡിറ്റോറിയത്തിൽ കേരള സ്പോർട്സ് കൗൺസിൽ അംഗം ശോഭ ബാലൻ മാണിയാട്ട് ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ നിധി ലിമിറ്റഡ് സമൂഹത്തിൽ കൂടുതൽ തൊഴിൽ സാധ്യതയും സാമ്പത്തിക വളർച്ചയും ഉണ്ടാക്കുന്ന പദ്ധതികൾ ആരംഭിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ശോഭ ബാലൻ മാണിയാട്ട് പറഞ്ഞു. തൃക്കരിപ്പൂർ നിധി ലിമിറ്റഡ് ചെയർമാൻ ഗണേശൻ അരമങ്ങാനം അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ പി.സി വിശ്വംഭരൻ പണിക്കർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മാനേജർ നവമി രാജൻ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. തീയ്യ മഹാസഭാ ജില്ലാ ജനറൽ സെക്രട്ടറി കെ.വി പ്രസാദ് , കൂലേരി മുണ്ട്യ ദേവസ്വം പ്രസിഡണ്ട് വി. പദ്മനാഭൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .ഡയറക്ടർമാരായ ടി വി രാഘവൻ തിമിരി, ഹരിഹരൻ പിലിക്കോട്, കെ വി ഷാജി തൃക്കരിപ്പൂർ, നിധിൻ നാരായണൻ എന്നിവർ നേതൃത്വം നൽകി.ചടങ്ങിൽ വെച്ച് കേരള കൗമുദി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ഗണേശൻ അരമങ്ങാനം , പി.സി വിശ്വംഭരൻ പണിക്കർ എന്നിവർക്ക് നിധി ലിമിറ്റഡിൻ്റെ ആദരവ് ഉദ്ഘാടകൻ വേദിയിൽ വെച്ച് നൽകി. എക്സിക്യൂട്ടീവ് ഡയറക്ടർ കെ വി രാജൻ സ്വാഗതവും ഡയറക്ടർ എം ബാലകൃഷ്ണൻ മാഷ് നന്ദിയും രേഖപ്പെടുത്തി.

No comments