Breaking News

കാസർകോട് പോലീസ് 2000 ബാച്ച് കൂട്ടായ്മ കോ- ഓർഡിനേഷൻ കമ്മിറ്റി യാത്രയയപ്പും ജനറൽബോഡി യോഗവും നടത്തി

കാസർകോട് പോലീസിലെ 2000 ബാച്ച് കൂട്ടായ്മ കോ -ഓർഡിനേഷൻ കമ്മിറ്റി സർവീസിൽ നിന്ന് വിരമിക്കുന്ന സഹപ്രവർത്തകന് യാത്രയയപ്പ് ഒരുക്കി.
കൂട്ടായ്മയുടെ ജനറൽബോഡി യോഗവും ഇതോടനുബന്ധിച്ചു നടത്തി. അസിസ്്റ്റന്റ് സബ് ഇൻസ്‌പെക്ടർ കെ വി ഗംഗാധരനാണ് യാത്രയയപ്പ് നൽകിയത്. പ്രസിഡന്റ് കെ ടി എൻ സുരേഷ് അധ്യക്ഷത വഹിച്ചു. വിനോദ്, പ്രദീപൻ, മുരുകൻ എന്നിവർ ഗംഗാധരന് ഉപഹാരങ്ങൾ സമ്മാനിച്ചു. സെക്രട്ടറി പ്രമോദ്, ടി ദിനേശൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഗികളെയും തിരഞ്ഞെടുത്തു. ഭാരവാഹികൾ: കെ വി രതീശൻ (പ്രസി), രാജേഷ് (വൈ.പ്രസി), എം മഹേന്ദ്രൻ (സെക്ര), അജയകുമാർ (ജോ.സെക്ര), ജഗദീശൻ (ട്രഷ).
......................

No comments