Breaking News

ജില്ലാ സർവ്വോദയ മണ്ഡലം ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.

ജില്ലാ സർവ്വോദയ മണ്ഡലം ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. സർവ്വ സേവാസംഘത്തിൻ്റെ വാരണാസിയിലെ രാജ്ഘട്ട് കൈയ്യേറുകയും ഗാന്ധിയൻ സ്ഥാപനങ്ങൾ നശിപ്പിക്കുകയും ചെയ്ത കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നടപടിയിൽ പ്രതിക്ഷേധിച്ചു കൊണ്ട് സംഘടിപ്പിച്ച100 ദിന സത്യാഗ്രഹ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ടാണ് നീലേശ്വരം ഗാന്ധിസ്മൃതി മണ്ഡപത്തിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചത്. കണ്ണൂർ യൂനിവേഴ്സിറ്റി മുൻ വിസി ഡോ. ഖാദർ മാങ്ങാട് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പ്രഫസർ ടീ എം സുരേന്ദ്രനാഥിൻ്റെ അദ്ധ്യക്ഷത വഹിച്ചു കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാനും നെഹ്റു കോളേജ് മുൻ പ്രിൻസിപ്പാളുമായ ഡോ. വി ഗംഗാധരൻ മുഖ്യ പ്രഭാഷണം നടത്തി. വൈഎംസി ചന്ദ്രശേഖരൻ, പി.യു കുഞ്ഞികൃഷ്ണൻ നായർ, കെ.ആർ കുഞ്ഞിരാമൻ,ഇ.വി പത്മനാഭൻ,ഇ.വി നാരായണൻ, മറിയക്കുട്ടി സെബാസ്റ്റ്യൻ, ബാലകൃഷ്ണൻ , ഇ.വി കുമാരൻ, പി കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു. വിജയൻ ഹരിപുരം സ്വാഗതവും ഹമീദ് ബദിയടുക്ക നന്ദിയും പറഞ്ഞു. വിജയൻ മണിയറ ,രാജീവൻ ടി.വി, എ.വി പത്മനാഭൻ, കെ.കെ വിജയൻ, പത്മനാഭൻ, അയ്യപ്പൻ,കോട്ടടി തമ്പാൻ എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും നടത്തി.

No comments