Breaking News

കാഞ്ഞിരപൊയിൽ ക്ഷീര സംഘത്തിലെ കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു

കാഞ്ഞിരപ്പൊയിൽ ക്ഷീര സംഘത്തിലെ കർഷകർക്ക് 2024 -25 സാമ്പത്തിക വർഷത്തെ കാലിത്തീറ്റ വിതരണം ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ശ്രീലത കെ വി നിർവഹിച്ചു.  ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  അബ്ദുറഹ്മാൻ എം അധ്യക്ഷത വഹിച്ചു. ബ്ലോക്ക്ക്ഷീര വികസന ഓഫീസർ  മനോജ് കുമാർ പി വി ക്ഷീര കർഷക ക്ഷേമനിധി ഇൻഷുറസിൽ ചേരുന്നതിൻ്റെ  പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ക്ഷീരസംഘം സെക്രട്ടറി പി ആർ ബാലകൃഷ്ണൻ സ്വാഗതവും സംഘം ഭരണസമിതി അംഗം രവി ഒ  വി നന്ദിയും പറഞ്ഞു.

No comments