മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്ര പാട്ടുത്സവത്തിന് മുന്നോടിയായി ഓലകൊത്തൽ ചടങ്ങ് നടന്നു.
2025 ജനുവരി 11 മുതൽ 15 വരെ തീയതികളിൽ നടക്കുന്ന മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്ര പാട്ടുത്സവത്തിന് മുന്നോടിയായുള്ള ഓലകൊത്തൽ ചടങ്ങ് ഇന്ന് രാവിലെ 7. 50 മുതൽ 8.30 വരെയുള്ള മുഹൂർത്തത്തിൽ അടോട്ട് മൂത്തേടത്ത് കുതിര് കളരിയിലും കിഴക്കുംകര എളേ യിടത്ത് കുതിര് കളരിയിലും നടന്നു. അടോട്ട് മൂത്തേടത്ത് കുതിര് കളരിയിൽ അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാന സ്ഥാനികർ, കുമ്മണാർ കളരി രാമൻ മൂത്ത ഗുരുക്കൾ, ഭാരവാഹികൾ മറ്റ് ഭക്തജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ഓലകൊത്തൽ ചടങ്ങിൽ ജന്മ കണിശൻ വിനോദ് കപ്പണക്കാൽ കൊത്തിയിട്ട ഓലയുടെ ദിശ കണക്കാക്കി ലക്ഷണങ്ങളും മറ്റും വിവരിച്ചു. തുടർന്ന് പ്രാർത്ഥനയ്ക്ക് ശേഷം കൊത്തിയെടുത്ത ഓലയുമായി കാൽനടയായി മടിയൻ കൂലോം ക്ഷേത്രത്തിലെത്തി സമർപ്പിച്ചു. ഈ ഓല, പാട്ട് ഉത്സവത്തിനായി ശ്രീകോവിലിന് മുന്നിലായി പണിയുന്ന ഓല പന്തലിനായി ഉപയോഗിക്കും. ഇതേപോലെ കിഴക്കും കര ഇളയിടത്ത് കുതിരി ൽ നിന്നും എത്തി ദേവസ്ഥാന സ്ഥാനികരുടെയും ഭാരവാഹികളുടെയും നേതൃത്വത്തിൽ ഓല സമർപ്പണവും നടന്നു. അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാന പ്രസിഡണ്ട് കൊട്ടൻകുഞ്ഞി അടോട്ട്, സെക്രട്ടറി എം. ബാലൻ, ഖജാൻജി ടി. പി. കുഞ്ഞികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
No comments