Breaking News

കല്യോട്ട് ഇരട്ടക്കൊല: 14 പ്രതികൾ കുറ്റക്കാർ; 10 പേരെ കുറ്റവിമുക്തരാക്കി

സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയും ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്ത കലോട്ട് ഇരട്ടക്കൊല കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളം സിബിഐ കോടതി കണ്ടെത്തി. പ്രതികളെന്ന് കണ്ടെത്തിയവരെല്ലാം സിപിഎം കാരാണ്. 
മുൻ എം എൽ എ, കെ.വി.കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, സി പി എം പ്രാദേശിക നേതാക്കൾ ഉൾപ്പെടെ 14 പേരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 10 പേരെ വെറുതെ വിട്ടു. വിധിയും കൊലപാതക കുറ്റം തെളിയിക്കാനായി എന്നതും വലിയ ആശ്വാസം പകരുന്നതായി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ പ്രതികരിച്ചു. മുഴുവൻ പ്രതികൾക്കും കടുത്ത ശിക്ഷ നൽകണം. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഒത്താശ ചെയ്യുന്ന സി പി എം നേതാക്കൾക്കും അണികൾക്കും ഇതൊരു പാഠമാകണം. കൊലപാതക ഗൂഢാലോചനയിൽ ഉൾപ്പെടെ പങ്കാളികളായി ഇത്രയും കാലം റിമാന്റിൽ കഴിഞ്ഞ 10 പേരെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകും. 2019 ഫെബ്രുവരി 17 നാണ് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.

No comments