Breaking News

കേന്ദ്ര പുകയില നിയന്ത്രണ നിയമം: നീലേശ്വരത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡ് രൂപീകരിച്ചു

കേന്ദ്ര പുകയില നിയന്ത്രണ നിയമം നടപ്പിലാക്കുന്നതിനായി നീലേശ്വരം ഹെൽത്ത് ബ്ലോക്ക് പരിധിയിലെ ആരോഗ്യ പ്രവർത്തകർക്ക് നീലേശ്വരം താലൂക്ക് ആശുപത്രിയിൽ വച്ച് പരിശീലനം നൽകി . തുടർന്ന് COTPA ACT 2003 നടപ്പിലാക്കുന്നതിനായി COTPA
എൻഫോഴ്സ്മെന്റ് സ്ക്വാഡ് രൂപീകരിച്ചു. പരിശോധന കർശനമാക്കുവാൻ തീരുമാനിച്ചു. പരിശീലനം നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ പ്രതിഭ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സൂപ്പർവൈസർ അജിത്ത് സി ഫിലിപ്പ്, ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

No comments