Breaking News

കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ യുദ്ധ സ്മാരകത്തിനു നറുക്കെടുപ്പ് നടത്തി

കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ തോളനിയിൽ നിർമ്മിക്കുന്ന യുദ്ധ സ്മാരകത്തിനു വേണ്ടി നടത്തിയ ആദ്യ നറുക്കെടുപ്പിൻ്റെ ഉദ്ഘാടനം സൈനിക കൂട്ടായ്മ ഓഫീസിൽ വെച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സൈനിക കൂട്ടായ്മ പ്രസിഡണ്ട് വസന്തൻ പി തോളേനി അധ്യക്ഷനായിരുന്നു, കെ വി ശശികുമാർ, രക്ഷാധികാരി കൃഷ്ണൻ കരിമ്പിൽ,ട്രഷറർ ബിജു പി വി, വൈസ് പ്രസിഡണ്ട് മാരായ ദാമോദരൻ പി പി, ചന്ദ്രൻ പി കാട്ടിപ്പൊയിൽ, ജോയിൻ്റ് സെക്രട്ടറിമാരായ അജീഷ് ചന്ദ്രൻ, രാജേഷ് പി.ടി എന്നിവർ സംസാരിച്ചു, കൂപ്പൺ നമ്പർ 1452 ന് (സന്തോഷ് കുമാർ വി കോളംകുളം) ആദ്യ നറുക്കെടുപ്പിൻ്റെ ആദ്യ സമ്മാനത്തിന് അർഹനായി.

No comments