Breaking News

കെ വി സുരേന്ദ്രൻ മലബാർ ദേവസ്വംബോർഡ് കാസർകോട് ഏരിയ ചെയർമാൻ

മലബാർ ദേവസ്വം ബോർഡ് കാസർകോട് ഏരിയാ ചെയർമാനായി കെ വി സുരേന്ദ്രനെ നിയോഗിച്ചു.
പതിറ്റാണ്ടുകളായി രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന മുതിർന്ന പ്രവർത്തകനാണ് ഇദ്ദേഹം. കാസർകോട് ജില്ലയും കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ ക്ഷേത്രങ്ങളും അടങ്ങിയതാണ് കാസർകോട് ഏരിയ. ഡിസംബർ 19 ന് പയ്യന്നൂർ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. നീലേശ്വരം സ്വദേശി കെ ജയരാജൻ, കാസർകോട് അഡൂരിലെ എ കെ ശങ്കരൻ, പിലിക്കോട് എരവിലെ മീനാകുമാരി ടീച്ചർ, തുരുത്തി കാരിയിലെ അമ്പൂഞ്ഞി, തളിപ്പറമ്പ് ബ്ക്കളത്തെ പി വി സതീഷ് കുമാർ, പയ്യന്നൂർ കോറോത്തെ കെ എം ഈശ്വരൻ എന്നിവരാണ് അംഗങ്ങൾ. രണ്ടു വർഷക്കാലാവധിയിലാണ് നിയമനം. 
............

No comments