നീലേശ്വരം പാലക്കാട്ട് ശ്രീ പുതിയപറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പാട്ടുത്സവവും ഫണ്ട് ഉദ്ഘാടനം നടത്തി
നീലേശ്വരം പാലക്കാട്ട് ശ്രീ പുതിയപറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പാട്ടുത്സവവും കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ആഘോഷ പരിപാടികളുടെ ഫണ്ട് ഉദ്ഘാടനം ക്ഷേത്രം സ്ഥാനികൻ കുഞ്ഞികൃഷ്ണൻ വെളിച്ചപ്പാടാൻ, എ മധു എന്നിവർ ആഘോഷ കമ്മിറ്റി ചെയർമാൻ മോഹനൻ കുന്നത്തിന് നൽകി നിർവഹിച്ചു. ചടങ്ങിൽ ക്ഷേത്രം സ്ഥാനികരായ സുകുമാരൻ അന്തിത്തിരിയൻ, രാജൻ വെളിച്ചപ്പാടൻ എന്നിവർ സംബന്ധിച്ചു . കളിയാട്ടം 2025 ജനുവരി 25 മുതൽ ഫെബ്രുവരി രണ്ട് വരെ നടത്തപ്പെടും.
No comments