Breaking News

അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ തുടക്കമായി.

കോസ്‌മോസ് അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് നീലേശ്വരത്ത് തുടക്കം

നീലേശ്വരം |  പള്ളിക്കര കോസ്‌മോസ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് നേതൃത്വം നൽകുന്ന ജനകീയ സംഘാടക സമിതി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് തുടങ്ങി.
രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ മൈതാനിയിൽ നടക്കുന്ന ടൂർണമെന്റ് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വർക്കിങ് ചെയർമാൻ ഡോ വി സുരേശൻ അധ്യക്ഷത വഹിച്ചു. എം രാജഗോപാലൻ എം എൽ എ അധ്യക്ഷത മുഖ്യാതിഥിയായി.. നഗരസഭ ചെയർപഴ്‌സൻ ടി വി ശാന്ത ചികിത്സാ ധനസഹായം വിതരണം ചെയ്തു. കെ സി സി പി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ, ബാങ്ക് ഓഫ് ബറോഡ കേരള റീജണൽ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തിൽ, എന്നിവർ വിശിഷ്ടാതിഥികളായി. കോസ്മോസ് ക്ലബ് പ്രസിഡണ്ട് അഡ്വ. പി ബാബുരാജ് അനുസ്മരണം നടത്തി. നഗരസഭ കൗൺസിലർ പി വത്സല,  സംസ്ഥാന ജനറൽ സെക്രട്ടറി സൂപ്പർ അഷറഫ് ബാവ, ട്രഷറർ കെ ടി ഹംസ, ജില്ലാ സെക്രട്ടറി എം ലത്തീഫ്, ജില്ലാ ടൂർണമെൻറ് കമ്മിറ്റി സെക്രട്ടറി സേതു കാഞ്ഞങ്ങാട്, പ്രസ്സ് ഫോറം പ്രസിഡൻറ് സേതു ബങ്കളം, ജനറൽ കൺവീനർ പി വി രാജേഷ്, സംഘാടക സമിതി ട്രഷറർ പി പി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടനം മത്സരത്തിൽ നന്മ നീലേശ്വരത്തിനു വേണ്ടി കളിക്കാൻ ഇറങ്ങിയ കെ ഡി എസ് എഫ് സി കിഴിശ്ശേരി മറുപടിയില്ലാത്ത രണ്ടു രണ്ട് ഗോളുകൾക്ക് ബ്രദേഴ്സ് എച്ച്പി കാഞ്ഞങ്ങാടിന് വേണ്ടി കളിക്കാനിറങ്ങിയ ഹൻഡേഴ്‌സ്  കൂത്തുപറമ്പിനെ പരാജയപ്പെടുത്തി.
....................

No comments