യുവാവിനെ കഴുത്തറുത്ത് കൊന്ന് തല പന്തു തട്ടിക്കളിച്ച ക്രൂരത: ആറ് പ്രതികൾക്കും ജീവപര്യന്തം തടവും പിഴയും
യുവാവിനെ കഴുത്തറുത്ത് കൊന്ന് തല മൈതാനത്ത് കൊണ്ടുപോയി പന്ത് തട്ടിക്കളിച്ചുവെന്ന ക്രൂരമായ കൊലപാതക കേസി ൽ കുറ്റക്കാരെന്നു കണ്ടെത്തിയ ആറ് പ്രതികൾക്കും ജീവപര്യന്തം തടവും പിഴയും വിധിച്ചു.
കുമ്പള പോലീസ് സ്‌റ്റേഷൻ പരിധിയിൽ പേരാലിലെ അബ്ദുൽ സലാമിനെ (27) പെർവാഡ് മാളിയങ്കരയ്ക്ക് സമീപം കോട്ടയിലെ മൈതാനത്ത് കഴുത്തറുത്തു കൊന്ന കേസി ൽ കാസർകോട് അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് കെ പ്രിയ ടേതാണ് ശിക്ഷാവിധി. കുമ്പള പോലീസ് സ്‌റ്റേഷൻ പരിധിയിലെ മാങ്ങാമുടി സി്ദ്ദിഖ് എന്ന സിദ്ദിഖ് (39), ഉമർ ഫാറൂഖ് (29), സഹീർ (32), നിയാസ് (31), ലത്തീഫ് (36), ഹരീഷ് (29) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. അരുൺകുമാർ, ഖലീൽ എന്നിവരെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. കുമ്പള സി ഐ ആയിരുന്ന ഇപ്പോഴത്തെ ബേക്കൽ ഡി വൈ എസ് പി, വി വി മനോജ് ആണ് ജില്ലയെ നടുക്കിയ ഈ കേസ് അന്വേഷിച്ചത്. ഏപ്രിൽ 30 നാണ് കൊലപാതകം നടന്നത്. സലാമിനൊപ്പമുണ്ടായിരുന്ന നൗഷാദിന് (28) അക്രമി സംഘത്തിന്റെ കുത്തേറ്റിരുന്നു. കുമ്പള , കാസറഗോഡ് സ്റ്റേഷനുകളിൽ കൊലപാതക കേസുൾപ്പെടെ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട സലാം . കേസിൽ പ്രതിയായ സിദ്ദിഖിന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയതിന്റെ വൈരാഗ്യത്തിലാണ് സലാമിനെ കൊലപ്പെടുത്തിയത് . കേസന്വേഷണത്തിൽ മികവാണ് പ്രതികൾക്ക് ശിക്ഷ ലഭിക്കാൻ കാരണമായത് .എസ് ഐ ആയിരുന്ന ഗോപാലൻ ജയശങ്കർ , സ്‌ക്വാഡ് അംഗങ്ങളായിരുന്ന ബാലകൃഷ്ണൻ , നാരായണൻ എന്നിവരും അന്വേഷണത്തിന്റെ ഭാഗമായിരുന്നു . പ്രോസിക്യൂഷന് വേണ്ടി ജി ചന്ദ്രമോഹൻ , ചിത്രകല എന്നിവർ ഹാജരായി .
No comments