Breaking News

പുലിപ്പേടിയിലായ മടിക്കൈയിൽ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു.

പുലിപ്പേടിയിലായ മടിക്കൈയിൽ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു.
രാത്രി എട്ടോടെയാണ് ക്യാമറ സ്ഥാപിച്ചത്. മടിക്കൈ തോട്ടിനാട്ട്, കുറ്റിയടുക്കം, കണ്ണാടിപ്പാറയിൽ എന്നിവിടങ്ങളിൽ രാവിലെ മുതൽ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.രാഹുലിന്റെ നേതൃത്വത്തിൽ റാപ്പിഡ് റെസ്‌പോൺസ് ടീം തിരച്ചിൽ നടത്തിയിരുന്നു. ആർ ആർ ടി എസ് എഫ് ഒ, ജയകുമാർ, സുമേഷ് രവീന്ദ്ര, നിവേദ്, രവീന്ദ്രൻ, അമൽ, സർപ്പ റെസ്‌ക്യൂ ടീം അംഗങ്ങളായ സുനിൽ സുരേന്ദ്രൻ, കെ വിജേഷ് മടിക്കൈ, സി അനൂപ്, അനീഷ് എണ്ണപ്പാറ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്നാണ് പുലിയെ കണ്ടെന്നു പറയുന്ന പ്രദേശങ്ങളിലും സമീപത്തെ കാടുകളിലും തിരച്ചിൽ നടത്തിയത്.
...........

No comments