സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ നീലേശ്വരം യൂനിറ്റ് കൺവെൻഷൻ നടത്തി.
സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ നീലേശ്വരം യൂനിറ്റ് കൺവെൻഷൻ നടത്തി.
ചിറപ്പുറം മുൻസിപ്പൽ വായനശാല ഹാളിൽ നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. പി വി രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി നാരായണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ടി ജി ഗംഗാധരൻ മാസ്റ്റർ, ഏരിയ വൈസ് പ്രസിഡന്റ് പി വി കുഞ്ഞിരാമൻ മാസ്റ്റർ, യൂനിറ്റ് വൈസ് പ്രസിഡന്റ് പി വി നാരായണൻ, പി എം സന്ധ്യ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ഒ വി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ചിറപ്പുറത്ത് പകൽവീടും വയോജന പാർക്കും സ്ഥാപിക്കുക, വയോജനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ബി പി എൽ, എ പി എൽ വ്യത്യാസമില്ലാതെ നൽകുക, മുതിർന്ന പൗരന്മാർക്ക് റെയിൽവേ നൽകി വന്നിരുന്ന ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ കൺവെൻഷൻ ഉന്നയിച്ചു.
No comments