കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം: അജാനൂർ പഞ്ചായത്ത് ജേതാക്കൾ
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ അജാനൂർ പഞ്ചായത്ത് ഒന്നാംസ്ഥാനം നേടി.
ഉദുമ പഞ്ചായത്തിനാണ് രണ്ടാംസ്ഥാനം. ഉദുമയിലെ ജിനീഷ കലാതിലകവും അജാനൂരിലെ സബിത് കലാപ്രതിഭയുമായി. സ്റ്റേജ് ഇതര മത്സരങ്ങൾ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും മറ്റു പരിപാടികൾ അംബിക ഓഡിറ്റോറിയത്തിലുമാണ് നടന്നത്. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണൻ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗീത കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.കെ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.വി. രാജേന്ദ്രൻ, പുഷ്പ ശ്രീധരൻ, ഗ്രാമ പഞ്ചായത്ത് അംഗം യാസ്മിൻ റഷീദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ വിനോദ് മേൽപ്പുറം എന്നിവർ സംസാരിച്ചു.
..............
No comments