സിപിഎം നേതാവും കിനാനൂർ കരിന്തളം പഞ്ചായത്ത് മുൻ പ്രസിഡന്റും ആയിരുന്ന കെ.വി.കുഞ്ഞിരാമൻ നായരുടെ എട്ടാം ചരമവാർഷിക ദിനം ആചരിച്ചു.
സിപിഎം നേതാവും കിനാനൂർ കരിന്തളം പഞ്ചായത്ത് മുൻ പ്രസിഡന്റും ആയിരുന്ന കെ.വി.കുഞ്ഞിരാമൻ നായരുടെ എട്ടാം ചരമവാർഷിക ദിനം ആചരിച്ചു.
സിപിഎം നേതൃത്വത്തിൽ തലയടുക്കത്ത് നടന്ന ദിനാചരണ പരിപാടികളുടെ ഭാഗമായി സ്മാരക സ്തൂപത്തിൽ പതാക ഉയർത്തി പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം നീലേശ്വരം ഏരിയാ സെക്രട്ടറി എം.രാജൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി.സുരേശൻ അധ്യക്ഷനായി. കെ.ലക്ഷ്മണൻ, പാറക്കോൽ രാജൻ, കയനി മോഹനൻ, എം.വി.രതീഷ്, കെ.എം. വിനോദ് എന്നിവർ പ്രസംഗിച്ചു. വി. തങ്കരാജൻ സ്വാഗതം പറഞ്ഞു
No comments