.ടി.വി കോരൻ സ്മാരക സമിതിയുടെ ടി. വി. കോരൻ സ്മാരക അവാർഡ് ഡോ: കെ.ഇബ്രാഹിം കുഞ്ഞിക്ക് സമർപ്പിച്ചു.
.ടി.വി കോരൻ സ്മാരക സമിതിയുടെ ടി. വി. കോരൻ സ്മാരക അവാർഡ് ഡോ: കെ.ഇബ്രാഹിം കുഞ്ഞിക്ക് മുൻ കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ സമർപ്പിച്ചു. സഹകരണ മേഖലയെ ജീവനുതുല്യം സ്നേഹിക്കുകയും സഹകരണ മേഖലയെ പുഷ്ടിപ്പെടുത്തുവാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്ത വ്യക്തിത്വമാണ് ടി.വി കോരന്റേതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാത്മജിയുടെ സ്വപ്നമായ സഹകരണ മേഖലയെ കേരളത്തിൻ്റെ ഗ്രാമങ്ങളിൽ സംഘടിപ്പിക്കാൻ കേളപ്പജി ശ്രമിച്ചപ്പോൾ അദ്ദേഹത്തെ ശാരീരികമായി നേരിട്ട കമ്യൂണിസ്റ്റ് പാർട്ടി ഇന്ന് സഹകരണ പ്രസ്ഥാനത്തിൻ്റെ സംരക്ഷകരായി ചമയുന്നതെന്ന് വിരോധാഭാസവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നീലേശ്വരം വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ
സ്മാരക സമിതി പ്രസിഡൻ്റ് മഡിയൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻ്റ് പി.കെ ഫൈസൽ, മുൻ ഡി.സി സി പ്രസിഡൻ്റ് ഹക്കീം കുന്നിൽ, കെ.പി.സി.സി. സെക്രട്ടറി എം. അസ്സിനാർ, കെ.വി സുധാകരൻ,മാമുനി വിജയൻ, പി.കുഞ്ഞിക്കണ്ണൻ ,ഇ ഷജീർ , പി.രമേശൻ നായർ, ടി.വി. കുഞ്ഞിരാമൻ, അഡ്വ : ബിജു ഏലിയാസ്, പ്രശാന്ത് കുമാർ.കെ. കെ. എന്നിവർ സംസാരിച്ചു
No comments