കാസർഗോഡ് ജില്ല ക്ഷീര കർഷക സംഗമം ഡിസംബർ 13, 14 തീയതകളിൽ ി
കാസർഗോഡ് ജില്ല ക്ഷീര വികസനവകുപ്പിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ കാലിച്ചാമരം ക്ഷീര സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ മിൽമ ,മൃഗസംരക്ഷണ വകുപ്പ് ,കേരള ഫീഡ്സ് എന്നിവരുടെ സഹകരണത്തോടെ കാസർഗോഡ് ജില്ല ക്ഷീര കർഷക സംഗമം ഡിസംബർ 13, 14 തീയതികളിലായി കാലിച്ചാമരം ക്ഷീരോല്പാദക സഹകരണ സംഘം പരിസരത്ത് വെച്ച് നടക്കും.ക്ഷീര സംഗമത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ഷീര കർഷക സംഗമത്തോടനുബന്ധിച്ച് വിളംബരജാഥ, ഡയറി എക്സിബിഷൻ, ക്ഷീരോൽപ്പന്ന നിർമ്മാണ പ്രദർശനം, ക്ഷീര കർഷകരെ ആദരിക്കൽ, പൊതുസമ്മേളനം , വിവിധ അവാർഡുകളുടെ വിതരണം തുടങ്ങി വിവിധ വർണാഭവമായ പരിപാടികൾ നടക്കും.പാൽ ഉൽപ്പന്നത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ലക്ഷ്യമിട്ടു കൊണ്ടുള്ളതും ക്ഷീര മേഖലയിലെ പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും ചൂണ്ടിക്കാണിച്ചു പുതിയ സംരംഭകരെ ആകർഷിക്കുന്നതിനുമായ നിരവധി പദ്ധതികളും ,എങ്ങനെ ക്ഷീര മേഖലയിൽ ചിലവുകൾ കുറയ്ക്കാം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ക്ഷീര സംഗമത്തിൽ ചർച്ചചെയ്യപ്പെടും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിലധികം ക്ഷീര കർഷകർ സംഗമത്തിൽ പങ്കെടുക്കും.13ന് വൈകുന്നേരം 4 .30ന് കോയിത്തട്ടയിൽ നിന്നും കാലിച്ചാമരത്തേക്ക് വർണ്ണാഭവമായ വിളംബര ജാഥ നടക്കും. 6 മണിക്ക് ഗാനമേള.14ന് രാവിലെ എട്ടുമണിക്ക് പതാക ഉയർത്തൽ, 8 30 ന് രജിസ്ട്രേഷൻ, 9ന് ക്ഷിരോൽപ്പന്ന നിർമ്മാണ പ്രദർശനം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി നിർവഹിക്കും.9 30ന് ക്ഷീര വികസന സെമിനാർ. ക്ഷീര മേഖലയിലെ സംരംഭങ്ങൾ (പാലും പാലുൽപ്പന്നങ്ങളും),കേരള ബാങ്കിന്റെ വിവിധ വായ്പ പദ്ധതികൾ എന്നിവ സെമിനാറിൽ നടക്കും.10 30 ന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിക്കും.കെ രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയാകും.ജില്ലയിൽ ഏറ്റവും കൂടുതൽ ഫണ്ട് അനുവദിച്ച ബ്ലോക്ക് പഞ്ചായത്തിനെ അഡ്വക്കറ്റ് സി എച്ച് കുഞ്ഞമ്പു എം എൽ എ യും,ഏറ്റവും കൂടുതൽ ഫണ്ട് അനുവദിച്ച ഗ്രാമപഞ്ചായത്തിനെ എം രാജഗോപാലൻ എം എൽ എയും,ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീര കർഷകനെ എൻ എ നെല്ലിക്കുന്ന് എം എൽ എയും,ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷിര കർഷകയെ എ കെ എം അഷ്റഫ് എം എൽ എയും , കൂടുതൽ പാൽ അളന്ന എസ് സി എസ് ടി കർഷകനെ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണനും ആദരിക്കും.ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ സംഭരിച്ച ആപ്കോസ് ക്ഷീര സഹകരണ സംഘത്തിനുള്ള അവാർഡ് ദാനം മിൽമ ചെയർമാൻ കെ എസ് മണി നിർവഹിക്കും.2023 -24 സാമ്പത്തിക വർഷം കൂടുതൽ പാൽ അളന്ന ക്ഷീര കർഷക ക്ഷേമനിധി കർഷകനെ ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ ബി പി ഉണ്ണികൃഷ്ണൻ ആദരിക്കും.ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ സംഭരിച്ച പരമ്പരാഗത ക്ഷീര സംഘത്തിനുള്ള അവാർഡ് കെ സി എം എം എഫ് ഡയറക്ടർ പി പി നാരായണൻ വിതരണം ചെയ്യും.ഏറ്റവും കൂടുതൽ ഗുണമേന്മയുള്ള പാൽ സംഭരിച്ച ക്ഷീരസഹകരണ സംഘത്തിനുള്ള അവാർഡ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മിയും, കൂടുതൽ പാൽ അളന്ന യുവകർഷകനെ എം ആർ സി എം പി യു ഡയറക്ടർ കെ സുധാകരനും,കൂടുതൽ പാൽ അളന്ന ക്ഷീരസംഘം പ്രസിഡണ്ടിനെ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവിയും ,പരപ്പ ബ്ലോക്കിൽ കൂടുതൽ പാൽ അളന്ന ക്ഷീര കർഷകനെ ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയവും,പരപ്പ ബ്ലോക്കിൽ കൂടുതൽ പാൽ അളന്ന ക്ഷീര കർഷകയെ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ജോസഫ് മുത്തോലിയും,പരപ്പ ബ്ലോക്കിൽ കൂടുതൽ പാലളന്ന എസ് സി എസ് ടി കർഷകനെ കോടോം -ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പിയും ആദരിക്കും.പരപ്പ ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ സംഭരിച്ച ക്ഷീര സഹകരണ സംഘത്തിനുള്ള അവാർഡ് കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണൻ നും ഏറ്റവും ഗുണമേന്മയുള്ള പാൽ സംഭരിച്ച സംഘത്തിനുള്ള അവാർഡ് പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദും വിതരണം ചെയ്യും.കാലിച്ചാമരം സംഘത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനെ വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ മോഹനനും,കൂടുതൽ പാൽ അളന്ന കർഷക യെ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് ചെയർപേഴ്സൺ കെ ശകുന്തളയും കാലിച്ചാമരം സംഘത്തിൽ കൂടുതൽ പാൽ അളന്ന എസ് സി എസ് ടി കർഷകനെ കേരള ഫീഡ്സ് മാനേജിംഗ് ഡയറക്ടർ ബി ശ്രീകുമാറും കൂടുതൽ ഗുണമേന്മയുള്ള പാൽ അളന്ന ക്ഷീരകർഷകനെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഭൂപേഷും ആദരിക്കും.രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്ഷീര കർഷക സംഗമത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. വാർത്താ സമ്മേളനത്തിൽ സംഘടക സമിതി ചെയർമാൻ ടി വി അശോകൻ, ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ കെ ഉഷാദേവി, കെ സി എം എം എഫ് ഡയറക്ടർ പി പി. നാരായണൻ, അസി:ഡയറക്ടർ സിജോൺ ജോൺസൺ കുന്നത്ത്, അസി:ഡയറക്ടർ കല്യാണി നായർ കെ, ക്ഷീര വികസന ഓഫീസർ മനോജ് കുമാർ പി.വി, സംഘാടക സമിതി ജോ: കൺവീനർ പി എം രാജൻ, മിഡിയ കമ്മറ്റി വൈസ് ചെയർമാൻ വാസു കരിന്തളം എന്നിവർ പങ്കെടുത്തു
No comments