Breaking News

ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ വാദ്യകലാ പുരസ്കാരങ്ങൾക്ക് സന്തോഷ് മാരാരും നീലേശ്വരം പ്രമോദ് മാരാരും അർഹരായി.

ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ വാദ്യകലാ പുരസ്കാരങ്ങൾക്ക് പ്രമുഖ വാദ്യ കലാകാരന്മാരായ നീലേശ്വരം സന്തോഷ് മാരാരും നീലേശ്വരം പ്രമോദ് മാരാരും അർഹരായി. 
വാദ്യ നിപുണൻ പുരസ്കാരമാണ് നീലേശ്വരം സന്തോഷ് മാരാർക്ക് ലഭിച്ചത്. മദ്ദള വാദ്യ കലാനിധി സദനം രാമചന്ദ്ര മാരാർ സ്മാരക എൻഡോവ്മെന്റ് നീലേശ്വരം പ്രമോദ് മാരാർക്ക് സമ്മാനിക്കും. ഡിസംബർ 22 ന് ന്യൂഡൽഹിയിൽ നടക്കുന്ന ഡൽഹി പൂരത്തിന്റെ വേദിയിൽ ഇരുവർക്കും പുരസ്കാരങ്ങൾ സമ്മാനിക്കും.

No comments