കോഴിക്കോട്ടെ മറന്നു പോയ യുദ്ധങ്ങളെ പരിചയപ്പെടുത്തി: ഡോ.ഒലിവർ നൂൺ
നീലേശ്വരം പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഡോ. ഒലിവർ നൂൺ രചിച്ച "ഫോർഗോട്ടൻ ബാറ്റിൽസ് ഓഫ് കാലിക്കറ്റ്- 1503 ആൻ്റ് 1790- സ്ട്രാറ്റജി, ടാക്റ്റിക്സ് ആൻ്റ് ജിയോ പൊളിറ്റിക്സ് എന്ന പുസ്തകത്തെ ആസ്പദമാക്കി ഏകദിന സെമിനാർ സംഘടിപ്പിച്ചു, മുപ്പതിലധികം വർഷക്കാലം ലണ്ടനിൽ വൈദ്യശാസ്ത്ര രംഗത്ത് സേവനമനുഷ്ഠിച്ച ഒലിവർ നൂൺ ചരിത്ര പഠനത്തോടുള്ള താല്പര്യം കാരണം ലണ്ടൻ ലൈബ്രറിയിലെ നിത്യസന്ദർശകനാകുകയും ഇരുപത് വർഷം കൊണ്ട് ശേഖരിച്ച രേഖകൾ അടിസ്ഥാനമാക്കി കോഴിക്കോട്ടെ മറന്നു പോയ യുദ്ധങ്ങളെക്കുറിച്ച് പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. വൈദേശിക ആധിപത്യം കേരളത്തിലും തുടർന്ന് ഇന്ത്യയിലെമ്പാടും സ്ഥാപിതമാകാൻ ഇടയാക്കിയ യുദ്ധതന്ത്രങ്ങളുടെ തുടക്കം പോർച്ചുഗീസുകാർ 1503ലും ബ്രിട്ടീഷുകാർ 1790 ലും കോഴിക്കോട്ട് വെച്ച് നടത്തിയ യുദ്ധങ്ങളാണെന്നാണ് പുസ്തകത്തിൽ പറയുന്നത്. സെമിനാർ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി.മുരളി ഉദ്ഘാടനം ചെയ്തു. ഡോ. ഒലിവർ നൂൺ മുഖ്യ പ്രഭാഷണം നടത്തി. ഡോ.അജയകുമാർ കോടോത്ത്, ഡോ.സി.എച്ച്.സറഫുന്നിസ, അനുശ്രീ, അഖിത മനോഹരൻ എന്നിവർ സംസാരിച്ചു. സി.പി.രാജീവൻ അധ്യക്ഷത വഹിച്ചു.
No comments