Breaking News

സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് :കാസർകോടിനും കണ്ണൂരിനും ഇടുക്കി ജയം കാസർകോട് ഓവറോൾ ചാമ്പ്യന്മാർ

കാണികളുടെ ആരവത്തിനും
 ആവേശത്തിനും കുറവില്ലാതെ
 31 മത് സംസ്ഥാന പുരുഷ- മിക്സഡ് വടംവലി ചാമ്പ്യൻഷിപ്പിന് 
ചിറപ്പുറത്ത് സമാപനം. മൽസരത്തിൽ 
കാസർകോടിനും കണ്ണൂരിനും ഇടുക്കിക്കും വിജയം.
സീനിയർ പുരുഷ-മിക്സഡ് വിഭാഗത്തിൽ തൃശൂരിനെ പരാജയപ്പെടുത്തി 
 കാസർകോടും പുരുഷൻമാരുടെ 
 600 കിലോ വിഭാഗത്തിൽ
കാസർകോടിനെ പരാജപ്പെടുത്തി
കണ്ണൂരും 640കിലോ വിഭാഗത്തിൽ കണ്ണൂരിനെ പരാജയപ്പെടുത്തി
ഇടുക്കിയും വിജയം കൈപ്പിടിക്കുള്ളിൽ
ഒതുക്കി.600 കിലോ വിഭാഗത്തിൽ രണ്ടാം സ്ഥാനവും 640 കിലോ വിഭാഗത്തിൽ 
മൂന്നാംസ്ഥാനവും നേടിയ കാസർകോട് ജില്ല ഓവറോൾ ചാമ്പ്യൻമാരായി.
വിജയികൾക്ക് എം രാജഗോപാലൻ എംഎൽഎ സമ്മാനങ്ങൾ വിതരണം ചെയ്തു.
സംഘാടക സമിതി വർക്കിംഗ് ചെയർമാനും നീലേശ്വര നഗരസഭ ചെയർമാനുമായ പി പി മുഹമ്മദ് റാഫി അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ മൽസരം ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് പി രഘുനാഥ്
 അധ്യക്ഷനായി. കാസർകോട് കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് ലിമിറ്റഡ് ചെയർമാനും മുൻ എം എൽ എയുമായ ടിവി രാജേഷ്,
നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത,
കൺസ്യൂമർഫെഡ് മെമ്പർ വി കെ. രാജൻഎന്നിവർ
 മുഖ്യാതിഥിയായി. വടംവലി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഷാൻ മുഹമ്മദ് , ജില്ലാ പ്രസിഡൻ്റ് കെ പി അരവിന്ദാക്ഷൻ, 
നഗരസഭ കൗൺസിലർ വി വി ശ്രീജ,മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ വി ദാമോദരൻ,സ്പോർട് കൗൺസിൽ ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അനിൽ ബങ്കളം, ജില്ല സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ടിവി കൃഷ്ണൻ ഒ വി രവീന്ദ്രൻ, അസോസിയേഷൻ 
സംസ്ഥാന ട്രഷറർ ജോൺസൺ ജോസഫ്,ജോയിൻറ് സെക്രട്ടറിമാരായ പ്രവീൺ മാത്യു, 
ഷിനോ പി ബാബു,
 പ്രസ് ഫോറം സെക്രട്ടറി സേതു ബങ്കളം,
കെ രഘു,ഒ വി രവിന്ദ്രൻ, പി വി സതീശൻ, എം ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു.
സംഘാടകസമിതി ചെയർമാൻ എ വി സുരേന്ദ്രൻ സ്വാഗതവും അസോസിയേഷൻ സെക്രട്ടറി രതീഷ് വെള്ളച്ചാൽ
 അസോസിയേഷൻ പതാക സംസ്ഥാന വൈസ് പ്രസിഡൻ്റ് പി രഘുനാഥും ജില്ലാ അസോസിയേഷൻ പതാകജില്ലാ പ്രസിഡൻ്റ് കെ പി അരവിന്ദാക്ഷനും ഉയർത്തി.
ജില്ലയിൽ ആദ്യമായാണ് സംസ്ഥാന സീനിയർ വടംവലി മത്സരം കാസർകോട് ജില്ലയിൽ നടക്കുന്നത്. 
സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമായി 400 ലധികം കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു.

No comments