Breaking News

കാഞ്ഞങ്ങാട് സ്വകാര്യ നഴ്സിംഗ് കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ.

കാഞ്ഞങ്ങാട് സ്വകാര്യ നഴ്സിംഗ് കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ.
വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നാലെ കാഞ്ഞങ്ങാട് ആശുപത്രിക്ക് മുന്നിൽ നഴ്സിംഗ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. അതിഞ്ഞാലിലെ സ്വകാര്യാശുപത്രി നഴ്‌സിംഗ് സ്‌കൂളിലാണ് സംഭവം. ഹോസ്റ്റൽ വാർഡന്റെ മാനസീക പീഡനമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് പറയുന്നു. അത്യാസന്ന നിലയിലായ ഒന്നാംവർഷ നഴ്സ‌ിംഗ് വിദ്യാർത്ഥിനിയെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും രാഷ്ട്രീയ സംഘടനാ പ്രവർത്തകരും ആശുപത്രിവളഞ്ഞു. വിവരമറിഞ്ഞു ഹൊസ്‌ദുർഗ്ഗ് പോലീസ് ആശുപത്രിയിലെത്തുകയും ആൾക്കൂട്ടത്തെപിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്നു നഴ്‌സിംഗ് സ്‌കൂൾ വാർഡനുമായി ആശുപത്രി അധികൃതരോടും പ്രതിഷേധക്കാരുടെ പ്രതിനിധികളും പോലീസ് സ്റ്റേഷനിലെത്താൻ നിർദ്ദേശിച്ചു.
ഇവരുമായി പോലീസ് ചർച്ച നടത്തുന്നുണ്ട്.. തൂങ്ങിയ നിലയിൽ കണ്ട വിദ്യാർത്ഥിനിയെ ഹോസ്റ്റൽ അധികൃതർ കെട്ടറുത്ത് താഴെയിറക്കി അടിയന്തര ശുശ്രൂഷ നൽകി. എന്നാൽ വിദ്യാർത്ഥിനി അത്യാസന്ന നിലയിലായതിനെത്തുടർന്നു മംഗളൂരുആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇപ്പോഴും വിദ്യാർത്ഥിനി അബോധാവസ്ഥയിൽ തുടരുകയാണ്. മലയോരഗ്രാമത്തിലെ പെൺകുട്ടിയാണ് ആശുപത്രിയിലുള്ളത്. വിവരമറിഞ്ഞു വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഹോസ്റ്റലിൽ എത്തിയതോടെ സംഭവം കാട്ടുതീപോലെ നാട്ടിൽ
പ്രചരിക്കുകയായിരുന്നു തുടർന്ന് നാട്ടുകാരും രാഷ്ട്രീയപാർട്ടി പ്രവർത്തകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു.

No comments