Breaking News

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ 1, 2 വാർഡ് കോൺഗ്രസ്സ് കമ്മിറ്റി കെ.എം തമ്പാൻ നായരുടെ അനുസ്മരണ സമ്മേളനം നടത്തി

പ്രാദേശീക തലത്തിൽ കോൺഗ്രസ്സ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ അനുകരണീയമായ പ്രവർത്തനം നടത്തിയ നേതാവായിരുന്നു കെ എം.തമ്പാൻ നായർ എന്ന് കെ.പി.സി.സി. സെക്രട്ടറി എം. അസിനാർ അഭിപ്രായപ്പെട്ടു നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ 1, 2 വാർഡ് കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നീലേശ്വരം ബ്ലോക്ക് കോൺഗ്രസ്സ് മുൻ ജനറൽ സെക്രട്ടറി കെ.എം തമ്പാൻ നായരുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ ഫോട്ടോ അനാച്ഛാദനം നടത്തി. വാർഡ് പ്രസിഡൻ്റ് പി. മനോഹരൻ നായർ അദ്ധ്യക്ഷത വഹിച്ചു.എറുവാട്ട് മോഹനൻ പി.രമേശൻനായർ, ദിനേശ് കരിങ്ങാട്ട് കെ.കെ. കൃഷ്ണൻ , പി.പുഷ്ക്കരൻ പി.അരവിന്ദാക്ഷൻ,പി.യു കുഞ്ഞികൃഷ്ണൻ നായർ, എ. ഗംഗാധരൻ നായർ, കെ.പി.ശശി പി. ബിന്ദു, ശിവപ്രസാദ് അറുവാത്ത് , പ്രവാസ് ഉണ്ണിയാടൻ, ടി.വി. രാജീവൻ, സതീഷ് കരിങ്ങാട്ട്, ടി.വി.സരസ്വതി ടീച്ചർ, എം. പങ്കജാക്ഷി, പി.വിനോദ് കുമാർ, പി.വേണുഗോപാലൻ എന്നിവർ സംസാരിച്ചു

No comments