നീലേശ്വരം പള്ളിക്കര കോസ്മോസ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നാളെ മുതൽ
ഫുട്ബോളിലൂടെ കാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയരായ പള്ളിക്കര കോസ്മോസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻറ് നാളെ മുതൽ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ സജ്ജമാക്കിയ ബാങ്ക് ഓഫ് ബറോഡ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കും. ജനുവരി 12 വരെ നീണ്ടുന്നിൽക്കുന്ന ടൂർണമെന്റിൽ വിവിധ ക്ലബ്ബുകൾക്ക് വേണ്ടി സെവൻസ് ഫുട്ബോൾ അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത ഇരുപത് പ്രമുഖ ടീമുകൾ കളിക്കളത്തിൽ ഇറങ്ങും. ഉദ്ഘാടന മത്സരത്തിൽ കെ ഡി എസ് എഫ് സി കിഴിശ്ശേരി, ഹണ്ടേർസ് കൂത്തുപറമ്പുമായി ഏറ്റുമുട്ടും.
ഇന്ന് വൈകിട്ട് 4 30ന് മൈതാനിയിൽ വെച്ച് ജേഴ്സി പ്രകാശനവും ഉണ്ടാകും. 9000ത്തോളം പേർക്ക് ഇരിക്കാവുന്ന ഗ്യാലറിയുടെ നിർമ്മാണം ഇതിനകം പൂർത്തിയായി. 50 രൂപയാണ് ഗാലറി ചാർജ്. വിവിധ ദിവസങ്ങളിൽ വ്യത്യസ്തമായ കലാപരിപാടികളും ടൂർണമെന്റിനോടൊപ്പം അരങ്ങേറും. പരിപാടികളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ വർക്കിംഗ് ചെയർമാൻമാരായ ഡോ. വി സുരേശൻ, അഡ്വ. പി .ബാബുരാജ്, ജനറൽ കൺവീനർ പി വി രാജേഷ്, ഭാരവാഹികളായ ഡോക്ടർ പി രാജൻ, പി വി രാജീവ്, ടി.വി അശോകൻ, രമേശൻ കാര്യംങ്കോട് എന്നിവർ സംബന്ധിച്ചു.
No comments