Breaking News

കാസർകോട് ചന്ദ്രഗിരി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

കാസർകോട് ചന്ദ്രഗിരി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.
കുഡ്‌ലു മീപ്പുഗിരി ഷട്ടിഗുഡെ റോഡ് സ്വദേശി എം ഗിരീഷ (49) യുടെ മൃതദേഹം ഉപ്പള മുസോടി കടപ്പുറത്ത് കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് മൃതദേഹം കരയ്ക്കടിഞ്ഞത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഇദ്ദേഹം ചന്ദ്രഗിരി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. ഫയർഫോഴ്സ്, പോലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി വ്യാപക തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

No comments