പ്രമുഖ പൂരക്കളി കലാകാരൻ ഉദുമ, കളനാട് തൊട്ടിയിലെ സി രാഘവൻ പണിക്കർ (86) അന്തരിച്ചു. .
പ്രമുഖ പൂരക്കളി കലാകാരൻ ഉദുമ, കളനാട് തൊട്ടിയിലെ സി രാഘവൻ പണിക്കർ (86) അന്തരിച്ചു. നിലവിൽ കീഴൂർ കളരി അമ്പലം പൂരക്കളി പണിക്കരാണ്. ഉദുമ, വെള്ളികുന്ന് കിഴക്കേക്കര ചൂളിയാർ ഭഗവതി ക്ഷേത്രത്തിലെ പൂരക്കളി സംഘത്തിലൂടെയാണ് അനുഷ്‌ഠാന കലാരംഗത്ത് എത്തിയത്. പിതാവായ സി.രാമൻ പണിക്കർ ദീർഘകാലം ഇതേ ക്ഷേത്രത്തിൽ പൂരക്കളി പണിക്കരായിരുന്നു. കാടകം, ചന്ദനടുക്കം, ചീരുംബാ ഭഗവതി ക്ഷേത്രം, കാഞ്ഞങ്ങാട്, ലക്ഷ്മി നഗർ തെരുവിൽ കഴകം എന്നിവിടങ്ങളിൽ പൂരക്കളി പണിക്കരായിരുന്നു. നെയ്‌തു രംഗത്ത് പ്രഗത്ഭനായിരുന്ന രാഘവൻ പണിക്കർ അറിയപ്പെടുന്ന കോൺഗ്രസ് നേതാവ് കൂടിയായിരുന്നു. ഉദുമ മണ്ഡലം കമ്മിറ്റിയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പ്രജാസോഷ്യലിസ്റ്റ് പാർട്ടിയിലും കോൺഗ്രസ് എസിലും പ്രവർത്തിച്ചിട്ടുണ്ട്. കോളിയടുക്കത്തെ ഹോമിയോ ആസ്‌പത്രി ഉൾപ്പെടെ വിവിധ സർക്കാർ സ്ഥാപനങ്ങൾ കൊണ്ടുവരുന്നതിന് പ്രയത്നിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് രംഗത്തും സജീവമായിരുന്നതിനാൽ നാട്ടുകാർ സ്നേഹപൂർവ്വം സ്വത്ത് രാഘവൻ എന്നാണ് വിളിച്ചിരുന്നത്. പരേതയായ കീഴൂരിലെ മാണിയമ്മയാണ് മാതാവ്. ഭാര്യ; ടി.വി ലീല (റിട്ട. ജീവനക്കാരി ചന്ദ്രഗിരി ഹൈസ്‌കൂൾ). മക്കൾ: സി അരവിന്ദൻ കളനാട് (കുവൈത്ത്), സി അനിത രാജൻ, അജിത്ത് സി കളനാട് (റിട്ട. അധ്യാപകൻ, സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് സ്റ്റേറ്റ് കമ്മീഷണർ), സി അമൃത ഉമേഷ് (ഇൻഷുറൻസ് ഏജന്റ്), പരേതനായ സി അശോകൻ ടൈലർ. മരുമക്കൾ: രാജൻ കെ. കളനാട് (ജില്ലാ ആശുപത്രി), ഉമേഷ് നീലേശ്വരം (അബുദാബി), ജിഷ അശോകൻ (വെള്ളൂർ), സുമ അരവിന്ദൻ, ജിജി സുധാകരൻ (ഹെഡ് ക്ലർക്ക് പിഡബ്ല്യുഡി കാസർകോട്). സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ പണിക്കർ (വെള്ളിക്കുന്ന്), കോരൻ കാരണവർ (കീഴൂർ) പാട്ടി (കാടകം), കുമ്പ (തൊട്ടിയിൽ), ചിരുത, മാധവി, നാരായണൻ.
No comments