ലഹരിക്കെതിരെ ജനകീയ ക്യാമ്പയിനുമായി കാഞ്ഞങ്ങാട് നെഹ്റു കോളേജ് എൻഎസ്എസ് യൂണിറ്റ്
എൻ.എസ്.എസ് സപ്തദിന ക്യാമ്പിൻ്റെ ഭാഗമായി ലഹരിക്കെതിരെ സന്ദേശം ഉയർത്തിക്കൊണ്ട് കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ എൻ.എസ്.എസ്. വിദ്യാർത്ഥികൾ വിവിധ തരം പരിപാടികൾ സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബ് അവതരിപ്പിച്ചുകൊണ്ട് ഇരിയണ്ണി ടൗണിലാണ് ഈ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ലഹരിക്കെതിരെയുള്ള സന്ദേശങ്ങൾ വിവിധ വീടുകളിൽ വിദ്യാർത്ഥികൾ കൈമാറി. ഇരുപതോളം വരുന്ന വിദ്യാർത്ഥികളാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ. നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു .എൻഎസ്എസ് വളണ്ടിയർ സെക്രട്ടറിമാരായ എസ് .ശ്രീജിഷ, കെ വി അമ്പിളി, മീനാക്ഷി മുരളി, കെ.എസ്.സഞ്ജയ് എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.
No comments