Breaking News

ഉപ്പളയില്‍ എടിഎം കൗണ്ടറില്‍ പണം നിറയ്ക്കുന്നതിനിടെ വാഹനത്തില്‍ നിന്നും പട്ടാപ്പകല്‍ 50 ലക്ഷം രൂപ കൊള്ളയടിച്ച കേസിലെ പ്രതി പിടിയില്‍.

ഉപ്പളയില്‍ എടിഎം കൗണ്ടറില്‍ പണം നിറയ്ക്കുന്നതിനിടെ വാഹനത്തില്‍ നിന്നും പട്ടാപ്പകല്‍ 50 ലക്ഷം രൂപ കൊള്ളയടിച്ച കേസിലെ പ്രതി പിടിയില്‍. കാര്‍വര്‍ണന്‍ എന്ന 28-കാരനെയാണ് മഞ്ചേശ്വരം പോലീസ് തമിഴ്നാട്ടിലെ കുപ്രസിദ്ധമായ തിരുട്ട് ഗ്രാമത്തില്‍ നിന്നും സാഹസീകമായി പിടികൂടിയത്. ഡിവൈ.എസ്.പി.സി.കെ സുനിൽകുമാർ, മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ. അനൂബ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്‌. ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പോലീസ് സംഘത്തിൽ മഞ്ചേശ്വരം എസ്.ഐ രതീഷ് ഗോപി, എസ്.ഐ ദിനേശ് രാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അബ്ദുൽ ഷുക്കൂർ, സിവിൽ പൊലീസ് ഓഫീസർ പി.കെ ഗിരീഷ് എന്നിവരും ഉണ്ടായിരുന്നു. 2004 മാർച്ച് 27നാണ് കേസിനാസ്‌പദമായ സംഭവം. എ.ടി.എമ്മിൽ പണം നിറയ്ക്കാൻ എത്തിയ വാഹനത്തിൽ നിന്നാണ് പട്ടാപ്പകൽ പണം കവർന്നത്. വിവരമറിഞ്ഞ് എത്തിയ പോലീസ് സംഘം സ്ഥലത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് കവർച്ചക്കാരെ തിരിച്ചറിഞ്ഞത്. സംഘാംഗമായ മുത്തുകുമാരനെ മഞ്ചേശ്വരം പോലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.

No comments