നീലേശ്വരം നഗരസഭ കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനവും പാൽ സബ്‌സിഡി വിതരണവും നടത്തി.
നീലേശ്വരം നഗരസഭയിലെ 2024 - 25 വർഷത്തെ ജനകീയാസൂത്രണ പദ്ധതികളായ കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനവും പാൽ സബ്‌സിഡി വിതരണവും നടത്തി. നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വി.ഗൗരി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷംസുദ്ദീൻ അറിഞ്ചിറ,ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ടി.പി ലത, വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ കെ. നാരായണൻ, കെ വി ശശി കുമാർ, റഫീഖ് കോട്ടപ്പുറം എന്നവർ സംസാരിച്ചു. വെറ്റിനറി ഡോക്ടർ ആശ സ്വാഗതവും പ്രദീപ് നന്ദിയും പറഞ്ഞു.
No comments