Breaking News

തേങ്ങ പറിക്കുന്നതിനിടെ ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന പരപ്പയിലെ യുവാവ് മരിച്ചു

തേങ്ങ പറിക്കുന്നതിനിടെ ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കേറ്റ് താഴെ വീണ് ഗുരുതരമായി പരിക്കുപറ്റി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പരപ്പ തോടൻചാലിലെ പരേതനായ ഗോപാലന്റെയും. കല്യാണി അമ്മയുടെയും മകൻ സി രവി (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങ പറിക്കുന്നതിനിടെ തെങ്ങിന്റെ ഓല കമ്പിയിൽ തട്ടി ഷോക്കേറ്റ് തെറിച്ച് താഴേക്ക് വീഴുകയായിരുന്നു. വീഴ്‌ചയിൽ ഗുരുതരമായി പരിക്കുപറ്റി. ചെങ്കല്ല് മേഖലയിലെ തൊഴിലാളിയായിരുന്നു. സിറ്റിസൺ തോടൻചാൽ ക്ലബ്ബിൻ്റെ വടംവലി താരമാണ്. കോൺഗ്രസ് തോടൻ ചാൽ വാർഡ് പ്രസിഡന്റ് ,പരപ്പ അർബൻ ബാങ്ക്‌ഡയറക്ർ,ടോപ് ടെൻ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. അവിവാഹിതനാണ് സഹോദരങ്ങൾ: കാർത്യായനി അരിങ്കല്ല്, മധു ( മുംബൈ), വിനോദ് ( കുട്ടൻ അജ്വമാൾ റൈറ്റർ പരപ്പ),പരേതയായശോഭന.

No comments