കാഞ്ഞങ്ങാട് നഗരത്തിൽ പുതുവത്സരം ആഘോഷിച്ചു.
ഹോസ്ദുർഗ് താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെയും
ജനമൈത്രി പോലീസിന്റെയും കാഞ്ഞങ്ങാട് നന്മമരം ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ കാഞ്ഞങ്ങാട് അശരണനായ ആളുകൾക്കൊപ്പം പുതുവത്സരം ആഘോഷിച്ചു. കാഞ്ഞങ്ങാട് നന്മമരചുവട്ടിൽ നടന്ന പരിപാടി അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജ് , ചെയർമാൻ (ടി എൽ എസ് എ) സുരേഷ്. പി എം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് അധ്യക്ഷത വഹിച്ചു. ടി.പി.ശുഭ ടീച്ചർ, സലാം കേരള,ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ
കോതോളി , കമ്മ്യൂണിറ്റി കൗൺസിലർ ജയസിസ്റ്റർ ആൻ്റോ ,ബിന്ദു ടി എൽ എസ് എ, വ്യാപാരി നേതാക്കളായ ആസിഫ്, സുകുമാരൻ വേലേശ്വരം,,പി.വി മോഹനൻ ടി എൽ എസ് എ സെക്രട്ടറി, ,പ്രസ്സ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ എന്നിവർ സംസാരിച്ചു. ഹോസ്ദുർഗ് ഇൻസ്പെക്ടർ അജിത് കുമാർ പി സ്വാഗതവും വിനോദ് നൻമരം നന്ദിയും അറിയിച്ചു. തുടർന്ന് വിവിധ കലാപരിപാടിയും ഗാനമേളയും അരങ്ങേറി.പരിപാടിയിൽ വിനു വേലേശ്വരത്തിന്റെ കവിതയുടെ കവർ പ്രകാശനം അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റ് സുരേഷ് ടി.എം നിർവഹിച്ചു.
No comments