റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ഏച്ചിക്കൊവ്വൽ സ്വദേശിയായ വീട്ടമ്മയുടെ സ്വർണമാല തട്ടിപ്പറിച്ചെടുത്തതായി പരാതി.
റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ഏച്ചിക്കൊവ്വൽ സ്വദേശിയായ വീട്ടമ്മയുടെ സ്വർണമാല തട്ടിപ്പറിച്ചെടുത്തതായി പരാതി. ശനിയാഴ്‌ച വൈകീട്ട് ആറുമണിയോടെയാണ് തൃക്കരിപ്പൂർ ഏച്ചിക്കൊവ്വൽ സ്വദേശി കെ രാമചന്ദ്രൻ്റെ ഭാര്യ പി ശാരദയുടെ ഒന്നോമുക്കാൽ പവൻ സ്വർണമാല ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തത്. നടന്നുപോകുമ്പോൾ ബൈക്കിന് പിന്നിലിരുന്ന ആളാണ് കഴുത്തിലുണ്ടായിരുന്ന മാല തട്ടിപ്പറിച്ചെടുത്തതെന്ന് വീട്ടമ്മയുടെ പരാതിയിൽ പറയുന്നു. ആഭരണം തട്ടിയെടുത്ത ശേഷം ബൈക്ക് കാലിക്കടവ് ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു. സംഭവത്തിൽ ചന്തേര പോലീസ് അന്വേഷണം ഊർജിതമാക്കി.
No comments