Breaking News

വിദ്യാർത്ഥി പനത്തടി തച്ചറക്കടവ് മായത്തിയിൽ പുഴയിൽ വീണു മരിച്ചു.


വിദ്യാർത്ഥി പനത്തടി തച്ചറക്കടവ് മായത്തിയിൽ പുഴയിൽ വീണു മരിച്ചു. ബി.ബി.എ.വിദ്യാർത്ഥി പനത്തടി കോയത്തടുക്കത്തെ രാജൻ - ഷിജി ദമ്പതിമാരുടെ മകൻ രാഹുൽ (20) ആണ് മരിച്ചത്. രാജപുരം സെൻ്റ് പയസ് ടെൻത് കോളേജിലെ രണ്ടാം വർഷ ബി.ബി.എ. വിദ്യാർത്ഥിയാണ്. വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയോടുകൂടി കൂട്ടുകാരോടൊപ്പം പുലിക്കടവ് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.

No comments