കോളംകുളം റെഡ്സ്റ്റാർ ക്ലബും ഇഎംഎസ് വായനശാലയും ക്രിസ്മസ് ആഘോഷം നടത്തി.കരോളിന് സ്വീകരണവുമൊരുക്കി.
കോളംകുളം റെഡ്സ്റ്റാർ ക്ലബും ഇഎംഎസ് വായനശാലയും ക്രിസ്മസ് ആഘോഷം നടത്തി.
ക്രിസ്മസ് കരോളിന് സ്വീകരണവുമൊരുക്കി. ബിരിക്കുളം ലിറ്റിൽഫ്ലവർ ചർച്ച് വികാരി ഫാ. വിപിൻ കേക്ക് മുറിച്ച് ക്രിസ്മസ് സന്ദേശം നൽകി. വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ.ആർ. സോമൻ മാസ്റ്റർ ആശംസകൾ നേർന്നു. ക്ലബ് പ്രസിഡന്റ് ഹരീഷ് കോളംകുളം അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി കെ.മണി സ്വാഗതവും വായനശാല പ്രസിഡന്റ് എം.കെ. ധനേഷ് നന്ദിയും പറഞ്ഞു. കോളംകുളം മേഖലയിൽ ഗൃഹസന്ദർശനം നടത്തിയ കരോൾ ടീമിന് സ്വീകരണവും നൽകി. ക്രിസ്മസ് മധുരവും വിതരണം ചെയ്തു. കോളംകുളത്ത് കരോൾ ഗാനാലാപനവും ഒരുക്കി.
No comments