മർച്ചന്റ്‌സ് യൂത്ത് വിങ് മെമ്പർഷിപ് ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം നീലേശ്വരത്ത് നടത്തി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് മെമ്പർഷിപ് ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബർ 30 വരെ ജില്ലയിലെ വിവിധ യൂനിറ്റുകളിലായി നടക്കും.
ജില്ലാതല ഉദ്ഘാടനം നീലേശ്വരം വ്യാപാരഭവനിൽ ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സി എച്ച് ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഏകോപന സമിതി നീലേശ്വരം യൂനിറ്റ് വൈസ് പ്രസിഡന്റ് കെ വി സുരേഷ് കുമാർ, സെക്രട്ടറി എ വിനോദ് കുമാർ, നീലേശ്വരം യൂണിറ്റ് യൂത്ത് വിങ് രക്ഷാധികാരി സി വി പ്രകാശൻ, ഏകോപന സമിതി യൂനിറ്റ് ട്രഷറർ എം മുഹമ്മദ് അഷ്‌റഫ് കല്ലായി എന്നിവർ സംസാരിച്ചു. മർച്ചന്റ്‌സ് യൂത്ത് വിങ് നീലേശ്വരം യൂനിറ്റ് പ്രസിഡന്റ് വി രാജൻ സ്വാഗതവും ട്രഷറർ സക്കീർ നന്ദിയും പറഞ്ഞു.
No comments