Breaking News

ജില്ലാ സ്കൂൾ കലോത്സവം: ഹൈസ്കൂൾ വിഭാഗം ചെണ്ട തായമ്പകയിൽ നീലേശ്വരത്തെ ശ്രാവൺ സന്തോഷ് ഒന്നാമത്

ഉദിനൂരിൽ സമാപിച്ച ജില്ലാ സ്കൂൾ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം ചെണ്ട തായമ്പക മത്സരത്തിൽ നീലേശ്വരം സ്വദേശി ശ്രാവൺ സന്തോഷ് ഒന്നാം സ്ഥാനം നേടി.
നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. അടുത്തിടെ കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ കുമ്മത്ത് വേണുഗോപാൽ സ്മാരക വാദ്യകലാ പുരസ്കാരം നേടിയ പ്രമുഖ വാദ്യകലാകാരൻ നീലേശ്വരം സന്തോഷ് മാരാരുടെയും വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ സീനിയർ ക്ലാർക്ക് എം.ബി. ഷീനയുടെയും മകനാണ്. സഹോദരൻ ശ്രീദേവ് സന്തോഷ്. ഹൈസ്കൂൾ വിഭാഗം പഞ്ചവാദ്യത്തിലും ശ്രാവണിന്റെ ടീം എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരുന്നു.

No comments