പാൻടെക് എഫ് എസ് ഡബ്ല്യൂ സുരക്ഷ പ്രൊജക്റ്റ് ലോക എയ്ഡ്‌സ് ദിനം ആചരിച്ചു.
പാൻടെക് സുരക്ഷ പ്രോജെക്ടിന്റെ ആഭിമുഖ്യത്തിൽ നെല്ലിയടുക്കം പള്ളം കമ്മ്യൂണിറ്റി ഹാളിൽ വെച്ചു "അവകാശങ്ങളുടെ പാത തിരഞ്ഞെടുക്കു എന്ന സന്ദേശം ഉയർത്തി പിടിച്ചു കൊണ്ട് ലോക എയ്ഡ്‌സ് ദിനം ആചരിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി റെഡ് റിബൺ ധരിച്ചുകൊണ്ട് പരിപാടി ഉത്ഘാടനം ചെയ്തു. സുരക്ഷ പ്രൊജക്റ്റ് ഡയറക്ടർ ടി രാജീവൻ അധ്യക്ഷനായി. പ്രൊജക്റ്റ് മാനേജർ വിദ്യ സി കെ, ബിരിക്കുളം എച് ഡബ്ലിയു സി യിലെ പബ്ലിക് ഹെൽത്ത് നഴ്സ് കോമള വല്ലി പി ടി എന്നിവർ ക്ലാസ്സെടുത്തു. ശാലിനി, രമണി പി ടി എന്നിവർ ആശംസ പ്രസംഗം നടത്തി.മഡോണ ജേക്കബ് സ്വാഗതവും, സുനന്ദ വി കെ നന്ദിയും പറഞ്ഞു.സൗജന്യ എച് ഐ വി, വി ഡി ആർ എൽ സ്ക്രീനിംഗ്,എയ്ഡ്‌സ് ദിന പ്രതിജ്ഞ, ലഘു ലേഖകളുടെ വിതരണം എന്നിവയും നടത്തി.
No comments