Breaking News

നീലേശ്വരം ജെസിഐ സുവർണ്ണ ജൂബിലി: രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി

ജെസിഐ നിലേശ്വരത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നീലേശ്വരം നഗരസഭയിലെ 300 ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഓൺലൈൻ കരിയർ മാപ്പിംഗ് ടെസ്റ്റിനോട് അനുബന്ധിച്ച് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. നീലേശ്വരം റോയൽ കോളേജുമായി സഹകരിച്ച് നടത്തിയ ബോധവൽക്കരണ ക്ലാസ് അന്താരാഷ്ട്ര പരിശീലകൻ അഡ്വ. എ വി വാമൻ കുമാർ കൈകാര്യം ചെയ്തു. നിർമ്മിത ബുദ്ധിയുടെ സഹായത്തോടുകൂടി വിദ്യാർത്ഥികൾക്ക് അവർക്ക് അനുയോജ്യമായ ഉപരിപഠന കോഴ്സുകളും തൊഴിലും കണ്ടെത്താൻ സഹായിക്കുന്ന നൂതന വിദ്യയായ ഓൺലൈൻ കരിയർ മാപ്പിംഗ് ടെസ്റ്റ് സൗജന്യമായാണ് ജെസിഐ നീലേശ്വരം വിദ്യാർത്ഥികൾക്കായി നൽകുന്നത്. ക്ലാസിനോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിൽ ജെ സി നീലേശ്വരത്തിന്റെ പ്രസിഡണ്ട് വി വി ഹരിശങ്കർ, റോയൽ കോളേജ് മാനേജിങ് ഡയറക്ടർ പ്രവീൺ മേച്ചേരി എന്നിവർ സംസാരിച്ചു.

No comments