ജാബിർ പാട്ടില്ലം എഴുതി യ സൗ സാൽ പഹലെ പുസ്തകത്തിൻ്റെ പ്രകാശനം കോട്ടപ്പുറം ടൗൺഹാളിൽ 24 ന് വൈകിട്ട് 3 മണിക്ക് നടക്കും.
അനശ്വരഗായകൻ മുഹമ്മദ് റഫിയുടെ നൂറാം ജന്മവാർഷിക ദിനത്തിൽ ജാബിർ പാട്ടില്ലം എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന സൗ സാൽ പഹലെ പുസ്തകത്തിൻ്റെ പ്രകാശനം കോട്ടപ്പുറം ടൗൺഹാളിൽ 24 ന് വൈകിട്ട് 3 മണിക്ക് നടക്കും. മുഹമ്മദ് റഫിയുടെ ജീവിതവും സംഗീതവുമാണ് പുസ്തകം. പുസ്തകം പ്രശസ്‌ത നാടകകൃത്ത് ഇബ്രാഹിം വെങ്ങര പ്രകാശനം ചെയ്യും. പിന്നണി ഗായകൻ വി ടി മുരളി ഏറ്റുവാങ്ങും. നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി അദ്ധ്യക്ഷനാവും. എഴുത്തുകാരൻ സുറാബ് ആമുഖഭാഷണവും, പ്രൊഫ. കെ പി ജയരാജൻ റഫിയെക്കുറിച്ചുള്ള മുഖ്യഭാഷണവും, പ്രഭാഷകനും എഴുത്തുകാരനുമായ എ എസ് മുഹമ്മദ്‌കുഞ്ഞി പുസ്‌തകപരിചയവും നടത്തും. കവിയും അധ്യാപകനുമായ ഉണ്ണികൃഷ്‌ണൻ അണിഞ്ഞ സ്വാഗതവും കവിയും സാമൂഹ്യ പ്രവർത്തകനുമായ ഗിരിധർ രാഘവൻ നന്ദിയും പറയും. ചിത്രകാരൻ ഏറംപുറം മുഹമ്മദ് ഗ്രന്ഥകർത്താവിന് സ്നേഹവര സമ്മാനിക്കും. ഉച്ചയ്ക്ക് 2 ന് സി എം രാജുവിന്റെ ഗിത്താർ സോളൊ. 2.40 ന് ഗായകൻ റഹിം പടന്നയുടെ റഫി ഗീതം നടക്കും. പത്രസമ്മേളനത്തിൽ
സുറാബ്, ജാബിർ പാട്ടില്ലം, ഉണ്ണികൃഷ്ണൻ അണിഞ്ഞ, ഏറംപുറം മുഹമ്മദ്, ഗിരിധർ രാഘവൻ, ടി മുഹമ്മദ്കുഞ്ഞി എന്നിവർ പങ്കെടുത്തു.
No comments