Breaking News

ജില്ലാതല ബഡ്സ് സ്കൂള്‍ കലോല്‍സവം "തില്ലാന 2024 "നാളെ പടന്നക്കാട് നെഹ്‌റു കോളേജിൽ വച്ച് നടക്കും.

കുടുംബശ്രീ കാസർകോട് ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ ഭിന്ന
ശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ കലാ സാഹിത്യ വാസനകളെ പ്രോല്‍സാഹിപ്പിക്കുന്നതിനും സമൂഹത്തിന്‍റെ മുഖ്യധാ
രയിലേക്ക് എത്തിക്കു
ന്നതിനുമായി ജില്ലാതല ബഡ്സ് സ്കൂള്‍ കലോല്‍സവം "തില്ലാന 2024 "നാളെ പടന്ന
ക്കാട് നെഹ്‌റു കോളേ
ജിൽ വച്ച് നടക്കും. സ്റ്റേജ് -സ്റ്റേജ് ഇതര മത്സരങ്ങൾ ഉള്‍പ്പെടെ 15 ഇനങ്ങളി
ലായി 160 കലാ പ്രതിഭകള്‍ മല്‍സര
ത്തില്‍ മാറ്റുരയ്ക്കും. നെഹ്‌റു കോളേജിൽ നടക്കുന്ന പരിപാടി പ്രശസ്ത സിനിമതാരം പി.പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ഹോസ്ദുർഗ് എം എൽ എ ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.

No comments