സന്താനസൗഭാഗ്യ നിർവൃതിയിൽ ഉടയിലിടൽ ചടങ്ങ്: നീലേശ്വരം കരുവാച്ചേരി പതിക്കാൽ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്ര കളിയാട്ടം സമാപിച്ചു
സന്താനസൗഭാഗ്യ നിർവൃതിയിൽ നീലേശ്വരം കരുവാച്ചേരി പതിക്കാൽ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്ര കളിയാട്ടത്തോടനുബന്ധിച്ച് ഉടയിലിടൽ ചടങ്ങ് നടത്തി.
ചാമുണ്ഡേശ്വരിയുടെ ഉടയിലിടൽ ഇവിടെ മാത്രം കണ്ടു വരുന്ന അപൂർവമായ വഴിപാടാണ്. കുട്ടികൾ ഇല്ലാത്ത ദമ്പതിമാർ ഇവിടെ വന്ന് പ്രാർത്ഥിക്കുകയും കുട്ടികൾ ഉണ്ടായതിനു ശേഷം കളിയാട്ട നാളിൽ എത്തി പതിക്കാൽ ചാമുണ്ഡി തെയ്യക്കോലത്തിന്റെ അരയോടയിൽ നവജാത ശിശുവിനെ സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്യുന്നതാണ് ഈ ചടങ്ങ്. ഇക്കുറി 63 കുട്ടികൾക്കു വേണ്ടിയാണ് മുൻകൂട്ടി പേര് നൽകി ഉടയിലിടൽ വഴിപാടിനെത്തിയത്. ചാമുണ്ഡേശ്വരി, ഗുളികൻ, ഭഗവതി തെയ്യക്കോലങ്ങളുടെ പുറപ്പാട്, വിഷ്ണുമൂർത്തി , കാലിച്ചാൻ ദൈവത്തിന്റെ പുറപ്പാട്. കുമ്മനാട്ടി ദൈവം പുറപ്പാട്ഉ ചടങ്ങുകളും കളിയാട്ടത്തിന്റെ ഭാഗമായി നടന്നു.ച്ചയ്ക്ക് 12 മണി മുതൽ 3 വരെ അന്നദാനവുമുണ്ടായി. ക്ഷേത്രവുമായി ബന്ധപ്പേടേണ്ട ഫോൺ നമ്പർ: 9847154645, 9846766342.
No comments