Breaking News

ചുമട്ട് തൊഴിലാളി യൂണിയൻ സി ഐ ടി യു മടിക്കൈ യൂണിറ്റ് അമ്പലത്തു കരയിൽ സ്ഥാപിച്ച കൊടിമരം ഉദ്ഘാടനം ചെയ്തു.

ചുമട്ട് തൊഴിലാളി യൂണിയൻ സി ഐ ടി യു മടിക്കൈ യൂണിറ്റ് അമ്പലത്തു കരയിൽ സ്ഥാപിച്ച കൊടിമരം സി പി ഐ എം ഏരിയ കമ്മിറ്റി അംഗം മടത്തിനിട്ട് രാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് പി.വിജയൻ അധ്യക്ഷനായി. സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗം ടി രാജൻ, വ്യാപാരി വ്യവസായി സമിതി അംഗം സി മൊയ്തു എന്നിവർ സംസാരിച്ചു. സെക്രട്ടറി പി തമ്പാൻ സ്വാഗതവും, ട്രഷറർ ഇ വി രാജേഷ് നന്ദിയും പറഞ്ഞു.

No comments