Breaking News

കാസർകോട് കുഡ്‌ലുവിനടുത്ത് പന്നിഫാമിലെ മാലിന്യ കുഴിയിൽ വീണ തൊഴിലാളി മരിച്ചു

കാസർകോട് കുഡ്‌ലു, പായിച്ചാലിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പന്നിഫാമിലെ മാലിന്യ കുഴിയിൽ വീണ തൊഴിലാളിക്ക് ദാരുണാന്ത്യം.
നേപ്പാൾ സ്വദേശിയായ മഹേഷ് (19) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസും ഫയർഫോഴ്സും മഹേഷിനെ പുറത്തെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മഹേഷ് രാവിലെയാണ് ഫാമിലെ ജോലിക്കെത്തിയത്.

No comments