Breaking News

ജില്ലാ സ്‌കൂൾ കലോത്സവം: നാലാം ദിനവും ലീഡ് വിടാതെ ഹൊസ്ദുർഗ് ഉപജില്ല

കാസറഗോഡ് ജില്ലാ സ്‌കൂൾ കലോത്സവത്തിലെ നാലാം ദിനത്തിലെ മത്സരങ്ങൾ പൂർത്തിയായപ്പോഴും ഹൊസ്ദുർഗ് ഉപജില്ല തന്നെ മുന്നിൽ.
740 പോയിന്റാണ് ഇവർ നേടിയത്. 714 പോയിന്റ് നേടിയ കാസർകോട്, 708 പോയിന്റുമായി ആതിഥേയരായ ചെറുവത്തൂർ ഉപജില്ലകൾ തന്നെയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സ്‌കൂളുകളിൽ 178 പോയിന്റ് നേടിയ കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്‌കൂൾ ആണ് ഒന്നാംസ്ഥാനത്ത്. 134 പോയിന്റു നേടിയ പിലിക്കോട് ജിഎച്ച്എസ്എസ്, 130 പോയിന്റുള്ള നീലേശ്വരം രാജാസ് എച്ച്എസ്എസ് എന്നീ വിദ്യാലയങ്ങളാണ് രണ്ടും മൂന്നുംസ്ഥാനങ്ങളിൽ.

No comments