ഉദിനൂരിൽ നടന്നു വരുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ മത്സരിച്ച ആറിനങ്ങളിലും ഒന്നാം സ്ഥാനം നേടി മഹിപാൽ.
ഉദിനൂരിൽ നടന്നു വരുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ മത്സരിച്ച ആറിനങ്ങളിലും ഒന്നാം സ്ഥാനം നേടി കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കന്ററി സ്കൂളിലെ മഹിപാൽ. ഹൈസ്കൂൾ വിഭാഗം ലളിതഗാനം, ഗാനാലാപനം (സംസ്കൃതം), അഷ്ടപദി, കഥകളിസംഗീതം, ദേശഭക്തിഗാനം (ഗ്രൂപ്പ്), സംഘഗാനം (ഉറുദു) എന്നിവയിലാണ് നേട്ടം കൊയ്തത്. ഏഴാംക്ലാസിൽ പഠി ക്കുമ്പോൾത്തന്നെ സ്കൂൾ കലോത്സവവേദിയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഫ്ലവേഴ്സ് ടോപ് സിങ്ങർ ഫെയിമാണ് മഹിപാൽ. നീലേശ്വരം രാഗവീണ സ്കൂൾ ഓഫ് മ്യൂസിക്കിലെ വിപിൻ രാഗവീണയുടെ ശിഷ്യനാണ്. കാഞ്ഞങ്ങാട് സൗത്തിലെ മെഡിക്കൽ റെപ്ര സന്റേറ്റീവ് പി.ദിവാകരൻ്റെയും സ്വകാര്യ സ്കൂൾ അധ്യാപിക കെ.സൗമ്യയുടെയും മകനാണ്. കലാമണ്ഡലം അജിത്‌കു മാറാണ് അഷ്ടപദിയിൽ ശിക്ഷണം നൽകുന്നത്.
No comments