Breaking News

ജി എഫ് എച്ച് എസ് മരക്കാപ്പ് കടപ്പുറത്തിന് അനുവദിച്ച പുതിയ കെട്ടിടത്തിൻ്റെ ശിലാ കർമ്മവും സ്ഥാപന വിജയോത്സവവും നടത്തി

കാസർഗോഡ് വികസന പാക്കേജിൽ നിന്നും ജി എഫ് എച്ച് എസ് മരക്കാപ്പ് കടപ്പുറത്തിന് അനുവദിച്ച പുതിയ കെട്ടിടത്തിൻ്റെ ശിലാ കർമ്മവും സ്ഥാപന വിജയോത്സവവും സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.കാഞ്ഞങ്ങാട് എം എൽ എ ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവ്വഹിച്ചു.കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സ്പോർട്ട് സ്- കലോത്സവ വിജയികളെ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പ്രഭാവതി ഉപഹാരം നൽകി ആദരിച്ചു.വാർഡ് കൗൺസിലർ കെ.കെ.ബാബു, കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർമാരായ സി.രവീന്ദ്രൻ, വി.വി.ശോഭ, നജ്മ റാഫി, അനീശൻ കെ ,എൻ.അശോക് കുമാർ, നീലേശ്വരം നഗരസഭാ കൗൺസിലർമാരായ കെ വി ശശികുമാർ ,കെ.അൻവർ സാദിഖ്, വിനു നിലാവ്, ഇ.അബൂബക്കർ ,പി.കെ.ലത, എം.ഭരതൻ, എന്നിവരും, പ്രകാശൻ, വി.ചന്ദ്രൻ ,പ്രദീപൻ മരക്കാപ്പ്, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, വിനീത പി, ശബരീശൻ, സി.കെ.ബാബുരാജ്, റസാഖ് തായലക്കണ്ടി, സി.കെ.നാസർ, സതീശൻ കെ ,പുഷ്പരാജൻ കെ എന്നിവർ പ്രസംഗിച്ചു.പി ടി എ പ്രസിഡണ്ട് അനിൽകുമാർ പള്ളിക്കണ്ടം സ്വാഗതവും, ഹെഡ്മാസ്റ്റർ മുഹമ്മദ് അഷ്റഫ് എം നന്ദിയും പറഞ്ഞു.

No comments