സിപിഎം നീലേശ്വരം ഏരിയ സെക്രട്ടറിയായി എം.രാജനെ വീണ്ടും തിരഞ്ഞെടുത്തു. .
സിപിഎം നീലേശ്വരം ഏരിയ സെക്രട്ടറിയായി എം.രാജനെ വീണ്ടും തിരഞ്ഞെടുത്തു. കോട്ടപ്പുറത്തു നടന്ന സിപിഎം നീലേശ്വരം ഏരിയാ സമ്മേളനത്തിലാണ് എം രാജനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കഴിഞ്ഞ സമ്മേളനത്തിലാണ് സിപിഎമ്മിന്റെ നീലേശ്വരം ഏരിയാ സെക്രട്ടറിയായത്. കമ്മിറ്റിക്കകത്ത് ശക്തമായ വിഭാഗീയത നിലനിന്നിരുന്ന സാഹചര്യത്തിൽ അതെല്ലാം മാറ്റിയെടുത്ത് പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ കഴിഞ്ഞ കാലയളവിൽ ഏരിയ സെക്രട്ടറിയായപ്പോൾ സാധിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിൽ സത്യസന്ധതയും സൗഹൃദവും പുലർത്തുന്ന വ്യക്തിത്വമാണ്. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന സമയത്ത് മടിക്കൈയിൽ സമഗ്രമായ വികസനമാണ് നടപ്പാക്കിയത്.
No comments