ഉദിനൂരിൽ ജില്ലാ കലോത്സവത്തിന് എത്തുന്നവർക്ക് ദാഹജലം നൽകാൻ മൺകൂജ നൽകി.
ഉദിനൂരിൽ ജില്ലാ കലോത്സവത്തിന് എത്തുന്നവർക്ക് ദാഹജലം നൽകാൻ ദേശിയ ഹരിത സേന ഗ്രീൻ പ്രോട്ടോകോൾ കമ്മറ്റിക്ക് മൺകൂജ നൽകി. ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി കലോത്സ നഗരിയിൽ ഒരുക്കിയ ഹരിത ഭവനിൽ വെച്ച് എൻജിസി ജില്ലാ കൺവീനർ സുസ്മിത ടീച്ചറിൽ നിന്ന് ഹരിത പ്രോട്ടോ കോൾ കമ്മിററി കൺവീനർ
മനോജ് പിലിക്കോട്, പിടിഎ പ്രസിഡന്റ് വി.വി സുരേശൻ എന്നിവർ ഏറ്റുവാങ്ങി. കമ്മറ്റി മെമ്പർ സരിത കെ, സ്റ്റാഫ് സെക്രട്ടറി ബാബു ഒ പി, പ്രമോദ് പി,സൂരജ് കക്കറയിൽ,സജിത.കെ, ഉഷ കെ എന്നിവർ സംബന്ധിച്ചു.
No comments