ചായ്യോത്ത് ജില്ലാ ശുചിത്വ മിഷന്റെ സഹകരണത്തോടെ ഗോവർദ്ധൻ ബയോഗ്യാസ് ഉദ്ഘാടനം ചെയ്തു
കിനാനൂർ - കരിന്തളം പഞ്ചായത്തിലെ ചായ്യോത്ത് നിർഭയ കേന്ദ്രത്തിൽ ജില്ലാ ശുചിത്വ മിഷൻ്റെ സഹായത്തോടെ ആരംഭിച്ച ഗോവർദ്ധൻ ബയോഗ്യാസ് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ഉൽഘാടനം ചെയ്‌തു. വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത അധ്യക്ഷയായി എൽ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയർ കെ ഉണ്ണി റിപ്പോർട്ടവതരിപ്പിച്ചു. പഞ്ചായത്തംഗം പി. ധന്യ കെ.കൈരളി,ആസൂത്രണസമിതി ഉപാധ്യക്ഷൻ പാറക്കോൽ രാജൻ, വാർഡ് വികസന സമിതികൺവീനർ ടി.വി.രത്നാകരൻ എന്നിവർ സംസാരിച്ചു. കേരള മഹിള സമഖ്യ പ്രോഗ്രാം കോർഡിനേറ്റർ എൻ.പി. അസീറ സ്വാഗതവും കെ സിന്ധു നന്ദിയും പറഞ്ഞു
No comments