നീലേശ്വരം വെടിക്കെട്ടപകടം: മരണപ്പെട്ടവർക്ക് വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും അനുവദിച്ച അടിയന്തര ധനസഹായം കൈമാറി.
നീലേശ്വരം വെടിക്കെട്ടപകടം: മരണപ്പെട്ടവർക്ക് വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും അനുവദിച്ച അടിയന്തര ധനസഹായം കൈമാറി. അടിയന്തരമായി അനുവദിച്ച സഹായം എസ് എൻ ഡി പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് കുടുംബങ്ങൾക്ക് കൈമാറി. ഓർക്കുളത്തെ ഷിബിൻ രാജ്, കിണാവൂർ റോഡിലെ സന്ദീപ്, മഞ്ഞളംകാട്ടെ ബിജു, കിണാവൂരിലെ രജിത്, രതീഷ് എന്നിവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതം കൈമാറി. ജില്ലയിലെ വിവിധ എസ് എൻ ഡി പി യോഗം യൂനിയൻ ഭാരവാഹികളും അരയാക്കണ്ടി സന്തോഷിനോടൊപ്പമുണ്ടായിരുന്നു. .രണ്ട് ദിവസം മുമ്പ് മരിച്ച കുടുംബങ്ങളുടെ വീട് അരയാക്കണ്ടി സന്തോഷും മറ്റ് ഭാരവാഹികളും സന്ദർശിച്ച് അവരുടെ ദയനീയ സ്ഥിതി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് യോഗം ജനറൽ സെക്രട്ടറി അടിയന്തിരമായി സഹായധനം അനുവദിച്ചത്. തെരു അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രം കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ടപകടത്തിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട കിണാവൂർ റോഡിലെ സന്ദീപ്, മഞ്ഞളംകാട്ടെ ബിജു, കിണാവൂരിലെ രതീഷ്, രജിത്, ഓർക്കളത്തെ ഷിബിൻരാജ്, നീലേശ്വരത്തെ പി.സി.പത്മനാഭൻ എന്നിവരുടെ വേർപാടിൽ എസ് എൻ ഡി പി യോഗം കാസർഗോഡ്, ഉദുമ, ഹൊസ്ദുർഗ് ,വെള്ളരിക്കുണ്ട് ,തൃക്കരിപ്പൂർ യൂനിയനുകളുടെ സംയുക്ത യോഗം അനുശോചിച്ചു. ഹൊസ്ദുർഗ് എസ് എൻ ഡി പി യോഗം യൂനിയൻ പ്രസിഡണ്ട് എം.വി.ഭരതൻ അദ്ധ്യക്ഷത വഹിച്ചു.എസ് എൻ ഡി പി യോഗം ഇൻസ്പെക്ടിംഗ് ഓഫിസർ പി.ടി. ലാലു, കാസർഗോഡ് യൂനിയൻ സെക്രട്ടറി ഗണേഷ് പാറക്കട്ട, വൈസ് പ്രസിഡണ്ട് കെ.ടി വിജയൻ, ഉദുമ യുനിയൻ പ്രസിഡണ്ട് കേവീസ് ബാല കൃഷ്ണൻ മാസ്റ്റർ, സെക്രട്ടറി ജയാനന്ദൻ പാലക്കുന്ന്, യോഗം ഡയറക്ടർ ബോർഡ് അംഗം പി.ദാമോദര പണിക്കർ, തൃക്കരിപ്പൂർ യൂനിയൻ കൺവീനർ കെ.കുഞ്ഞികൃഷ്ണൻ, തലശ്ശേരി യൂനിയൻ പ്രസിഡണ്ട് ജിതേഷ് വിജയൻ, യുത്ത് മൂവ്മെൻറ് കേന്ദ്രസമിതി ജോയിൻ്റ് സെക്രട്ടറി പി. ജോഷി, മലബാർ സൈബർ സേന കോ-ഓർഡിനേറ്റർ അർജ്ജുൻ അരയാക്കണ്ടി, കാലിച്ചാനടുക്കം എസ് എൻ ഡി പി യോഗം ആർട്സ് ആൻറ് സയൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ.ശ്രീജ, യൂനിയൻ വനിത സംഘം പ്രസിഡണ്ട് പി.വത്സല, സെക്രട്ടറി പ്രമീള ദിലീപ്, ശാഖ അംഗം പി.കരുണാകരൻ, തുരുത്തി ശാഖ സെക്രട്ടറി സുഗുണൻ എന്നിവർ സംസാരിച്ചു. ഹൊസ്ദുർഗ്ഗ് യൂനിയൻ സെക്രട്ടറി പി.വി.വേണുഗോപാലൻ സ്വാഗതവും, യോഗം ഡയറക്ടർ ബോർഡ് അംഗം സി.നാരായണൻ നന്ദിയും പറഞ്ഞു.
No comments